നോട്ട് പിൻവലിക്കൽ: ജനങ്ങൾക്ക് നന്ദിയർപ്പിക്കുന്നതായി മോദി

കോബ്: സന്തോഷത്തോടെയും സ്വമനസാലെയും ത്യാഗം അനുഷ്ഠിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തുനിന്നും  വിമർശങ്ങൾ ഉയരുകയും ബാങ്കിന് മുന്നിലുള്ള സാധാരണക്കാരുടെ ക്യൂ നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജപ്പാൻ സന്ദർശനം നടത്തുന്ന മോദി നോട്ട് പിൻവലിക്കൽ നടപടിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്.

രാജ്യത്തിന് വേണ്ടി ജനങ്ങൾ വലിയ ത്യാഗം സഹിക്കുകയാണ്. വലിയ തീരുമാനത്തിന് ഒപ്പം നിൽക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു. കള്ളപ്പണത്തിന് എതിരായ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കോബ് ടൗണിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. 

ഏറ്റവും വലിയ ശുദ്ധീകരണ പ്രക്രിയ ആണിത്. ഇത് ഒരു രാത്രി കൊണ്ടെടുത്ത തീരുമാനമല്ല. ജനങ്ങളുടെ വൈഷമ്യത്തെപ്പറ്റി താൻ ബോധവാനാണ്. കള്ളപ്പണം പുറത്തുകൊണ്ടുവരാൻ സമയം നൽകിയിരുന്നു. സത്യസന്ധരായവരെ സംരക്ഷിക്കും. എല്ലാ രേഖകളും പരിശോധന വിധേയമാക്കും. കണക്കിൽപെടാത്ത പണം കണ്ടെത്തിയാൽ ഒരാളെയും വെറുതെ വിടാൻ പോകുന്നില്ലെന്നും മോദി പറഞ്ഞു.

ഡിസംബർ 30 വരെ ആർക്കും ഒരു തരത്തിലും പ്രശ്നങ്ങളുണ്ടാകില്ല. എല്ലാം നിങ്ങളുടേതാണ്. അത് നിങ്ങൾക്ക് തീർച്ചായും ലഭിക്കും. ഞാൻ ഇത് കൊണ്ടുള്ള പ്രയാസങ്ങൾ മനസ്സിലാക്കുന്നു, നമ്മുടെ ടീം ഇത് പരിഹാരിക്കാനുള്ള വഴികളിലാണ്. ഇതൊരു രഹസ്യമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ആരുമായും പങ്കിടാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.നിരവധി പേർ മോദിയുടെ ചടങ്ങിനെത്തിയിരുന്നു. ഉച്ചയോടെ ജപ്പാൻ പര്യടനം അവസാനിപ്പിച്ച് പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു.

 

 

 

 

 

 


പര്യടനം അവസാനിപ്പിച്ച് പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് മടങ്ങി

Tags:    
News Summary - I thank the people of India: PM Modi in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.