ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച വിരുന്നിൽ തനിക്ക് വിവേചനം നേരിടേണ്ടി വന്നുവെന്ന് ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം. ചലച്ചിത്ര താരങ്ങളോട് അനുഭാവം കാണിച്ചപ്പോൾ താനടക്കമുള്ള ചിലരോട് വിവേചനം കാണിച്ച തായാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നത്.
വിരുന്നില്‍ പങ്കെടുക്കാനെത്തിയ തങ്ങളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫോണുകള്‍ വാങ്ങിവെച്ച് പകരം ടോക്കണുകള്‍ നല്‍കിയെന്നും എന്നാൽ, അതേ വിരുന്നിനെത്തിയ ബോളിവുഡ് താരങ്ങള്‍ മോദിക്കൊപ്പം അവരുടെ ഫോണില്‍ സെല്‍ഫി എടുത്തതു കണ്ട് താൻ അമ്പരന്നുപോയെന്നും എസ്.പി.ബി കുറിച്ചു.
‘‘റാമോജി റാവുജിയോട് ഞാൻ കടപ്പെട്ടവനാണ്, അദ്ദേഹം കാരണമാണ് ഒക്ടോബർ 29 ന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി അദ്ദേഹത്തിെൻറ വീട്ടിൽ വെച്ച് നടത്തിയ വിരുന്നില്‍ എനിക്ക് പങ്കെടുക്കാൻ സാധിച്ചത്. വസതിക്കരികിൽ എത്തിയപ്പോൾ ഞങ്ങളോട് അദ്ദേഹത്തിെൻറ സുരക്ഷാ ഉദ്യോഗസ്ഥര്‍ സെല്‍ഫോണുകള്‍ അവിടെ വെക്കാൻ ആവശ്യപ്പെട്ടു. പകരം ടോക്കണുകൾ നൽകി. പക്ഷേ, അന്ന് പ്രധാനമന്ത്രിക്കൊപ്പം നിന്ന് ബോളിവുഡ് താരങ്ങള്‍ സെല്‍ഫി എടുത്തത് എന്നെ അമ്പരപ്പിച്ചു.’’ -എന്നായിരുന്നു പോസ്റ്റ്.
ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, കങ്കണ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് വിരുന്നിൽ പങ്കെടുത്തത്. എസ്.പി.ബിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.