റായ് ബറേലി: രണ്ടാഴ്ചക്കുള്ളിൽ തന്നെ കൊല്ലുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി ഉമേഷ് പാൽ തട്ടിക്കൊണ്ടുപോകൽ കേസിൽ വെറുതെ വിട്ട സമാജ്‍വാദി പാർട്ടി മുൻ എം.എൽ.എ ഖാലിദ് അസിം എന്ന അഷ്റഫ് അഹ്മദ്. കേസിൽ വെറുതെവിട്ട ഏഴുപേരിൽ ഒരാളാണ് ഖാലിദ്.
കേസിൽ ശിക്ഷിക്കപ്പെട്ട എസ്.പി നേതാവ് ആതിഖ് അഹ്മദ്ദിന്റെ സഹോദരനാണിദ്ദേഹം. രണ്ടാഴ്ചക്കുള്ളിൽ ജയിലിന് പുറത്തുകൊണ്ടുവരുമെന്നും എന്നിട്ട് കൊല്ലുമെന്നുമാണ് ഭീഷണി മുഴക്കിയതെന്നും ഖാലിദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭീഷണി മുഴക്കിയ ഉദ്യോഗസ്ഥന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അയാളുടെ പേരടങ്ങിയ കവർ യു.പി മുഖ്യമന്ത്രി ആദിത്യ നാഥിന് അയച്ചു കൊടുക്കുമെന്നും ഖാലിദ് വ്യക്തമാക്കി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഇത്തരം കേസുകൾ സ്വന്തം പേരിൽ വരുമ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ആ വേദന മനസിലാകുമെന്നും ഖാലിദ് അവകാശപ്പെട്ടു.
ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന് വിധിച്ച പ്രയാഗ്‌രാജ് കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.