ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി റായ്ബറേലിയിലെ വോട്ടർമാരോട്

ലഖ്നോ: താൻ ഉടൻ വിവാഹിതനാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ മനസ് തുറന്നത്.

റാലിയിൽ പ​ങ്കെടുത്ത ആൾക്കൂട്ടത്തിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. ആൾക്കൂട്ടത്തിന് നടുവിൽ നിന്നായിരുന്നു വിവാഹം സംബന്ധിച്ച ചോദ്യമുയർന്നത്. എന്താണ് ചോദിച്ചതെന്ന് രാഹുലിന് മനസിലായില്ല. എന്താ കാര്യമെന്ന് രാഹുൽ വേദിയിലും സദസ്സിലുമുള്ളവരോട് ആവർത്തിച്ചു ചോദിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. അതിന് മറുപടിയായി ഇപ്പോൾ എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരും എന്ന് പറയുകയും ചെയ്തു. സഹോദരി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു.

Tags:    
News Summary - I will have to get married soon says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.