ഞാനൊരു ചെറിയ പാർട്ടി; ആർക്കും വലിയ ഡിമാൻഡില്ല -എച്ച്.ഡി. കുമാരസ്വാമി

ബംഗളൂരു: കർണാടകയിൽ ഒരു പാർട്ടിയും സഖ്യമുണ്ടാക്കാൻ തന്നെ സമീപിച്ചിട്ടില്ലെന്ന് ​ജനതാ ദൾ-സെകുലർ നേതാവ് എച്ച്.ഡി. കുമാരസ്വാമി. വോട്ടെണ്ണലിനു തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ട്,മൂന്ന് മണിക്കൂറുകൾ കൊണ്ട് ഇത് കൃത്യമായി മനസിലാകും.

രണ്ട് ദേശീയ പാർട്ടികളും വലിയ നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. എക്സിറ്റ് പോളുകളിൽ​ ജെ.ഡി.എസിന് 30 മുതൽ 32 വരെ സീറ്റുകൾ ലഭിക്കുമെന്നേ പറയുന്നുള്ളൂ. ഞാനൊരു ചെറിയ പാർട്ടിയാണ്. അതിനാൽ എനിക്ക് വലിയ ഡിമാൻഡ് ഒന്നുമില്ല​. വലിയ വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷ.''-കുമാരസ്വാമി പറഞ്ഞു.

ഈ നിമിഷം വരെ ആരും എന്നെ സമീപിച്ചിട്ടില്ല. അന്തിമഫലം വരുന്നത് വരെ കാത്തിരിക്കുകയാണ്. എക്സിറ്റ് പോളുകൾ ശരിയാകുകയാണെങ്കിലും പിന്നെ മറ്റൊന്നിനെ കുറിച്ചും ആലോചിക്കേണ്ടതില്ല. കാത്തിരുന്ന് കാണാം.-കുമാരസ്വാമി കൂട്ടിച്ചേർത്തു.

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ,കോൺഗ്രസ് വ്യക്‍തമായ ലീഡിലേക്ക് മുന്നേറുകയാണ്. ഉച്ചയോടെ മാത്രമേ അന്തിമ ഫലം മനസിലാവുകയുള്ളൂ. മേയ് 10നാണ് കർണാടകയിൽ വോട്ടെടുപ്പ് നടന്നത്.

Tags:    
News Summary - Iam small party there is no demand for me says JD-S HD Kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.