Photo: PTI

ദീപക്​ കൊച്ചാറിന്​ കോവിഡ്​; ഇ.ഡി ഓഫിസർമാരും അഭിഭാഷകനും ക്വാറൻറീനിൽ

ന്യൂഡൽഹി: വായ്​പ ക്രമക്കേട​ുമായി ബന്ധപ്പെട്ട്​ എൻ​ഫോഴ്​സ്​മെൻറ്​ ഡയറക്​ട​േററ്റി​െൻറ​ കസ്​റ്റഡിയിൽ കഴിയുന്ന ദീപക്​ കൊച്ചാറിന്​ കോവിഡ്​. ഐ.സി.ഐ.സി.ഐ ബാങ്ക്​ മുൻ ഡയറക്​ടറുമായ ചന്ദ കൊച്ചാറി​െൻറ ഭാർത്താവ്​ ദീപക്​ സെപ്​റ്റംബർ ഏഴിനാണ്​ അറസ്​റ്റിലാകുന്നത്​. ഡൽഹിയിലെ ഇ.ഡി ഓഫിസിൽ വിളിച്ചുവരുത്തിയ ദീപകിനെ കള്ളപ്പണം വെളുപ്പിക്കൽ നിയ​മപ്രകാരം അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ദീപക്കിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ദീപക്​ കൊച്ചാറിനെ ചോദ്യം ചെയ്​ത ഇ.ഡി ഉദ്യോഗസ്​ഥരും അഭിഭാഷകനും ഉൾപ്പെടെ ക്വാറൻറീനിൽ പ്രവേശിച്ചു. സെപ്​റ്റംബർ എട്ടിന്​ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ദീപക്​ കൊച്ചറിനെ സെപ്​റ്റംബർ 19 വരെ ഇ.ഡിയുടെ കസ്​റ്റഡിയിൽ വിടുകയായിരുന്നു.

വിഡിയോകോൺ ഗ്രൂപ്പിന്​ ഐ.സി.ഐ.സി.ഐ അനധികൃതമായി വായ്​പ അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ദീപക്​ കൊച്ചാറി​െൻറ അറസ്​റ്റ്​. ചില പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ദീപക്​ കൊച്ചാറിന്​ ഇ.ഡിക്ക്​ നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ്​ വിവരം.

ചന്ദ കൊച്ചാർ ഐ.സി.ഐ.സി​.ഐ ബാങ്ക്​ ഡയറക്​ടറായിരുന്ന കാലയളവിൽ വിഡിയോകോൺ ഗ്രൂപ്പിന്​ 1875 കോടി രൂപ നിയമവിരുദ്ധമായി വായ്​പ അനുവദിച്ചതായി ക​ണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ചന്ദ കൊച്ചാറിനെതിരെയും കേസെടുത്തിരുന്നു. ​ജനുവരിയിൽ ചന്ദ കൊച്ചാറി​െൻറ 78 കോടിയുടെ ആസ്​തി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 

Tags:    
News Summary - ICICI Videocon scam Deepak Kochhar tests positive for Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.