ന്യൂഡൽഹി: ഭാവിയിൽ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യുമായി ഇനിയൊരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയതിനുപിന്നാലെയാണ് നിതീഷിന്‍റെ പ്രതികരണം.
'ഈ ചോദ്യത്തിന് പ്രസക്തിയില്ല. ബി.ജെ.പിയുമായി കൈകോർക്കുന്നതിനേക്കാൾ നല്ലത് ഞാൻ മരിക്കുന്നതാണ്' -നിതീഷ് പറഞ്ഞു. ബിഹാറിലെ 40 ലോക്‌സഭ സീറ്റുകളിൽ 36ലും വിജയിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ പരിഹസിച്ച അദ്ദേഹം തേജ്വസി യാദവിനെതിരെ കേന്ദ്രസർക്കാർ കള്ളക്കേസുകൾ ചുമത്തുകയാണെന്നും ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ജെ.ഡി.യുമായി ഇനിയൊരിക്കലും സഖ്യമുണ്ടാക്കില്ലെന്ന പ്രമേയം ബി.ജെ.പി സംസ്ഥാന കമ്മിറ്റി പാസാക്കിയത്. ഇത് ബി.ജെ.പി നേതൃത്വത്തിന്‍റെ തീരുമാനമാണെന്നും നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ തെറ്റാണെന്നും ബി.ജെ.പി എം.പി സുശീൽ കുമാർ മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.