സവർക്കറുടെ ചിത്രങ്ങളിൽ തൊട്ടാൽ കൈവെട്ടുമെന്ന്​ പ്രമോദ്​ മുത്തലിക്​

ബംഗളൂരു: ആർ.എസ്​.എസ്​ ആചാര്യൻ വി.ഡി സവർക്കറുടെ ചിത്രങ്ങളിൽ ആരെങ്കിലും ​കൈവെച്ചാൽ ആ ​കൈ വെട്ടി വലി​ച്ചെറിയുമെന്നും ഇത്​ മുന്നറിയിപ്പാണെന്നും രാഷ്​ട്രീയ ഹിന്ദുസേന നേതാവ്​ പ്രമോദ്​ മുത്തലികിന്‍റെ ഭീഷണി. സവർക്കറുടെ സംഭാവനകൾ പ്രചരിപ്പിക്കാൻ തന്‍റെ അനുയായികൾ ജനങ്ങളെ ബോധവത്​കരിക്കും. സവർക്കർ മുസ്​ലിംകളുടെ ശത്രുവായിരുന്നില്ല, ബ്രിട്ടീഷുകാരുടെ ശത്രുവായിരുന്നു. സവർക്കർക്ക്​​ ആദരമായി ഇന്ദിര ഗാന്ധി സ്റ്റാമ്പ്​ പുറത്തിറക്കിയിട്ടുണ്ട്​. ഇതൊന്നും കോൺഗ്രസുകാർക്ക്​ അറിയില്ല. ആരെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിച്ചാൽ നോക്കിനിൽക്കില്ലെന്നും മുത്തലിക്​ പറഞ്ഞു.

കർണാടകയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്​ ഹിന്ദുത്വ സംഘടനകൾ സവർക്കറുടെ ചിത്രങ്ങൾ ഉയർത്തിയതിനെ തുടർന്നുള്ള വിവാദം തുടരുകയാണ്​. സ്വാതന്ത്ര്യ ദിനത്തിൽ ശിവമൊഗ്ഗയിലും ഉഡുപ്പിയിലും സവർക്കറുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ കോ​ൺഗ്രസ്​ നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. തുടർന്​ സിദ്ധരാമയ്യക്കെതിരെ സംഘ്​പരിവാർ ചീമുട്ടയെറിയുന്ന സ്ഥിതി വരെയെത്തി. കഴിഞ്ഞദിവസം വിജയപുരയിലെ കോൺഗ്രസ്​ കമ്മിറ്റി ഓഫിസിന്‍റെ പുറത്ത്​ ചുവരിലും ജനലിലും ബി.ജെ.പി പ്രവർത്തകർ സവർക്കറുടെ ചിത്രങ്ങൾ പതിച്ചിരുന്നു. പൊലീസാണ്​ ഇവ മാറ്റിയത്​.

ബ്രിട്ടീഷുകാർക്ക്​ മാപ്പ്​ എഴുതിക്കൊടുത്ത്​ ജയിൽ മോചിതനായ സവർക്കറെ വീർ സവർക്കർ എന്നാണ്​ വിളിക്കുന്നതെന്നും സ്വാതന്ത്ര്യ സമരസേനാനിയാക്കി അവതരിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ പരിഹസിച്ചിരുന്നു. ആഗസ്റ്റ്​ 31ന്​ നടക്കുന്ന ഗണേശോത്സവത്തിൽ വിവിധയിടങ്ങളിൽ സവർക്കറുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന്​ ബി.ജെ.പി നേതാക്കൾ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - If anyone destroys Savarkar's photos, his hand will cut off -Pramod Muthalik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.