ബറേലി (യു.പി): ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ വാക്പോരിന് തുടക്കമിട്ട് രാഷ്ട്രീയ പാർട്ടികൾ. ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) നേതാവ് മായാവതിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) നേതാവ് ഓം പ്രകാശ് രജ്ബറുമാണ് ശനിയാഴ്ച ആദ്യ വെടിപൊട്ടിച്ചത്. യോഗി ആദിത്യനാഥിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആവാമെങ്കിൽ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസിക്കും അതിനു കഴിയുെമന്നായിരുന്നു ഓം പ്രകാശിെൻറ പ്രസ്താവന. ബാലിയയിലെ റസ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യോഗിയുടെ പേരെടുത്ത് പറയാതെയായിരുന്നു ഇദ്ദേഹത്തിെൻറ പ്രസ്താവന.
ഉത്തരാഖണ്ഡിൽനിന്നും എത്തിയ ഒരാൾ ബുദ്ധിമാനാണെന്ന് തെളിയിച്ചു. പിന്നീട് മുഖ്യമന്ത്രി വരെ ആവുകയും ചെയ്തെങ്കിൽ യു.പിയിലെ വോട്ടറായ ഉവൈസിക്കും അതിനു കഴിയുെമന്ന് ഓം പ്രകാശ് പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയിൽ 20 ശതമാനം മുസ്ലിംകളാണ്. ആ നിലക്ക് സർക്കാറിൽ അവരുടെ പ്രാതിനിധ്യം ന്യായമാണ്.
മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ എന്തുകൊണ്ട് അവരിൽനിന്ന് ഒരാൾക്ക് ആയിക്കൂടാ. നിരന്തരം വിഭജനത്തെകുറിച്ചും പാകിസ്താനെ കുറിച്ചും പറയുന്ന മഹ്ബൂബ മുഫ്തിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത് ജമ്മു-കശ്മീരിൽ സർക്കാറുണ്ടാക്കാനായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, മുൻ കോൺഗ്രസ്, എസ്.പി സർക്കാറും ഇപ്പോൾ ഭരണത്തിലുള്ള ബി.ജെ.പിയും സംസ്ഥാനത്തെ നിയമവാഴ്ച ഇല്ലാതാക്കിയെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി. സർക്കാർ സംവിധാനങ്ങളെയും പൊലീസിനെയും ദുരുപയോഗം ചെയ്തതിലൂടെ നീതിന്യായ വ്യവസ്ഥയെ തകർക്കുകയാണ് ഇവർ ചെയ്തതെന്നും മായാവതി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.