കൊൽക്കത്ത: സംസ്ഥാനത്ത് ഭരണത്തിലുള്ളവരും കേന്ദ്രത്തിൽ ഭരണത്തിലുള്ളവരും ഒരേ ആശയഗതിക്കാരായാൽ ഏറെ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീ സുരക്ഷക്കും വികസനത്തിനുമായി കേന്ദ്ര സർക്കാറും യു.പി സർക്കാറും കൈകോർക്കുകയാണ്. ബി.ജെ.പി അധികാരത്തിലെത്തിയാൽ ബംഗാളിലും ഇതേപോലെ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും യോഗി പറഞ്ഞു.
ബംഗാളിലെ പശ്ചിമ മിഡ്നാപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി. 2014 മുതൽ എല്ലായിടത്തും മാറ്റം പ്രകടമാണ്. മുഖ്യമന്ത്രി മമത ബാനർജി പോലും മന്ത്രം ജപിച്ചു തുടങ്ങി.
തൃണമൂൽ കോൺഗ്രസ് ഗുണ്ടായിസവും അരാജകത്വവുമാണ് ബംഗാളിൽ നടപ്പാക്കുന്നത്. ഇനി 45 ദിവസം കൂടിയേ അവർക്കിത് തുടരാനാകൂ. മേയ് രണ്ടിന് അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും യോഗി പറഞ്ഞു.
ബംഗാളിലെ ബി.ജെ.പിയുടെ താരപ്രചാരകരിലൊരാളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിൽ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.