കോൺഗ്രസ്​ ജയിച്ചാൽ പാകിസ്​താൻ ദീപാവലി ആഘോഷിക്കും- വിജയ്​ രൂപാനി

ഗാന്ധിനഗർ: ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ വിജയിച്ചാൽ പാകിസ്​താൻ ദീപാവലി ആഘോഷിക്കുമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി. പാകിസ്​താ​​െൻറ അതേ ഭാഷയിലാണ്​ കോൺഗ്രസ്​ നേതാക്കൾ സംസാരിക്കുന്നത്​. അവർ നിരന്തരം ഇന്ത്യൻ സേനയെ അപമാനിക്കുകയാണെന്നും വിജയ്​ രൂപാനി വിമർശിച്ചു. മെഹ്​സാനയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെയും സേന മേധാവി നടത്തിയ വാർത്താസമ്മേള​നത്തെയും കോൺഗ്രസ്​ ചോദ്യം ചെയ്തു. ആരെയാണവർ പിന്തുണക്കുന്നത്. പാകിസ്​താനിലെ പാർട്ടിയെന്ന പോലെയാണ്​ കോൺഗ്രസ്​ പെരുമാറുന്നതെന്നും വിജയ്​ രൂപാനി ആരോപിച്ചു.

കോൺഗ്രസ്​ ജയിക്കുകയാണെങ്കിൽ പാകിസ്​താൻ ദീപാവലി ആഘോഷിക്കും. എന്നാൽ ​ന​രേന്ദ്രമോദി തന്നെയാണ്​ ഭൂരിപക്ഷത്തോടെ വിജയിക്കുക. മോദി വിജയിച്ചാൽ പാകിസ്​താൻ വിലപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - If Congress win in LS poll, Pakistan will celebrate Diwali- Vijay Rupani- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.