'ശ്രീകൃഷ്ണന്‍റെ അനുഗ്രഹമുണ്ടെങ്കിൽ പോരാടും'; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന സൂചനയുമായി നടി കങ്കണ റണാവത്

ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയുമായി നടി കങ്കണ റണാവത്. ശ്രീകൃഷ്ണന്‍റെ അനുഗ്രഹമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്രത്തിൽ സന്ദർശനത്തിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.

"ശ്രീകൃഷ്ണന്‍റെ അനുഗ്രഹമുണ്ടെങ്കിൽ പോരാടും. 600 വർഷത്തെ പോരാട്ടത്തിനൊടുവിൽ അയോധ്യയിൽ ശ്രീരാമന്‍റെ പ്രതിഷ്ഠ സ്ഥാപിക്കാൻ സാധിച്ചതിന് ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിന് നന്ദി പറയുന്നു" - കങ്കണ റണാവത് പറഞ്ഞു. വലിയ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കുമെന്നും സനാതന ധർമ്മത്തിന്റെ പതാക ലോകമെമ്പാടും ഉയർത്തപ്പെടണമെന്നും നടി കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നാണ് മാണ്ഡി. ബി.ജെ.പിയുടെ രാം സ്വരൂപ് ശർമ്മയാണ് ഇപ്പോൾ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗം. 2004 മുതൽ 2013 വരെ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം 2014ലാണ് ബി.ജെ.പി പിടിച്ചെടുത്തത്.

Tags:    
News Summary - If Lord Krishna blesses, I will contest Lok Sabha elections: Actor Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.