മുംബൈ: മഹാരാഷ്ട്രയിൽ സഖ്യ സമവാക്യം പിഴച്ചതിെൻറ പേരിൽ സർക്കാർ രൂപവത്കരണം നീളുന്നതിനെതിരെ ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണെങ്കിൽ അതിന് ഉത്തരവാദി ശിവസേനയല്ല. അതിന ായി ഗൂഢാലോചന നടത്തുന്നവർ ജനഹിതത്തെ അപമാനിക്കുകയാണെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു ,
തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പദം ശിവസേനക്ക് എന്നത് പൊതുസമ്മത പ്രകാരമുള്ള തീരുമാനമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അതെല്ലാം നടപ്പാക്കുന്നതിൽ നിന്ന് ബി.ജെ.പി പിൻമാറി. ശിവസേന പുതിയ ആവശ്യങ്ങളോ ധാരണയോ മുന്നോട്ട് വെച്ചിട്ടില്ല. മുമ്പ് ബി.ജെ.പി അംഗീകരിച്ച കാര്യങ്ങളിൽ തന്നെയാണ് ചർച്ച വേണ്ടത്. ബി.ജെ.പിയിൽ നിന്നും മറ്റ് നിർദേശമോ രൂപരേഖയോ ലഭിച്ചിട്ടില്ലെന്നും റാവുത്ത് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ബി.ജെ.പി -ശിവസേന തർക്കത്തെ തുടർന്ന് സർക്കാർ രൂപീകരണം വൈകുകയാണ്. നവംബർ എട്ടോടെ നിലവിലുള്ള സർക്കാറിെൻറ കാലാവധി അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.