മുസ്‍ലിംകൾ എതിർത്തിരുന്നെങ്കിൽ മുഗൾ കാലത്ത് ഒരു ഹിന്ദുവും അവശേഷിക്കില്ലായിരുന്നു -കർണാടക മുൻ ജഡ്ജി

വിജയപുര: ഇന്ത്യയിൽ ഹിന്ദുക്കൾ നിലനിന്നത് മുസ്ലീം ഭരണാധികാരികൾ അവരെ വിട്ടയച്ചതുകൊണ്ടാണെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുലസവലഗി പറഞ്ഞത് കർണാടകയിൽ വൻ വിവാദമായി.

"മുഗൾ ഭരണകാലത്ത് മുസ്‍ലിംകൾ ഹിന്ദുക്കളെ എതിർത്തിരുന്നെങ്കിൽ ഇന്ത്യയിൽ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവർക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. അവർ നൂറുകണക്കിനു വർഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് മുസ്‍ലിംകൾ ന്യൂനപക്ഷമായി തുടരുന്നത്? -മുലസവലഗി പറഞ്ഞു.

സംസ്ഥാനത്തെ വിജയപുര നഗരത്തിൽ 'ഭരണഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചോ?' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് വിരമിച്ച ജഡ്ജിയുടെ പ്രസ്താവന. പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായി. രാഷ്ട്രീയ സൗഹാർദ വേദികെ ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.

"മുസ്ലിംകൾ ഇതും അതും ചെയ്തുവെന്ന് അവകാശപ്പെടുന്നവർ, ഇന്ത്യയിലെ മുസ്ലീം ഭരണത്തിന്റെ 700 വർഷത്തെ ചരിത്രം എന്താണ് പറയുന്നതെന്ന് അറിയണം. മുഗൾ രാജാവായ അക്ബറിന്റെ ഭാര്യ ഹിന്ദുവായി തുടർന്നു. അവർ ഇസ്‍ലാം മതം സ്വീകരിച്ചില്ല. അക്ബർ തന്റെ മുറ്റത്ത് ഒരു കൃഷ്ണ ക്ഷേത്രം പണിതിരുന്നു. ആളുകൾക്ക് ഇത് ഇപ്പോഴും കാണാൻ കഴിയും" -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - If Muslims opposed, no Hindu would have been left in India during Mughal rule: Karnataka ex-judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.