സർക്കാറി​െന അട്ടിമറിക്കുന്നതിനിടെ സമയം കിട്ടിയാൽ കൊറോണയെ കുറിച്ച്​ പറയണം -പ്രിയങ്ക

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന കോവിഡ്​ 19നെ മഹാമാരിയെന്ന്​ വിശേഷിപ്പിച്ചതിന്​ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കൊറോണ ​ൈവറസ്​ ബാധയെ കുറിച്ച്​ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ പാർട്ടികളുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ മറിച്ചിട ുന്നതിലാണ്​ അദ്ദേഹത്തിൻെറ ശ്രദ്ധയെന്നും പ്രിയങ്ക ആരോപിച്ചു.

‘‘സെൻസെക്​സ്​ കൂപ്പുകുത്തിയിരിക്കുന്നു. ലോകാരോഗ്യ സംഘടന കൊറോണ വൈറസ്​ ബാധയെ മാഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്​. പി.ആർ സ്​റ്റണ്ടിൽ വിദഗ്​ധനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ തെരഞ്ഞെടുക്കപ്പെട്ട സർക്കാറി​െന അട്ടിമറിച്ചിടുന്നതിനിടെ സമയം കിട്ടുകയാണെങ്കിൽ രാജ്യത്തിന്​ അത്യാവശ്യമായ ഈ വിഷയത്തെകുറിച്ച്​ സംസാരിക്കണം.’’-പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

കൊറോണ വൈറസ്​ ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചതോടെ ഏപ്രിൽ 15 വരെ വിസ താൽകാലികമായി റദ്ദാക്കിയതുൾപ്പെടെ വൈറസ്​ ബാധയെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ വിവിധ മാർഗങ്ങൾ അവലംബിക്കുന്നുണ്ട്.

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്​ 90 രാജ്യങ്ങളിലായി 1,10,000 ആളുകളെയാണ്​ ബാധിച്ചത്​. ഇന്ത്യയിൽ 73 പേർക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​.

Tags:    
News Summary - If PM gets time from toppling elected govt, should speak on coronavirus Priyanka Gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.