ബി.ജെ.പിയെ ഒരിക്കലും പിന്തുണച്ചിട്ടില്ല; നവാബ് മാലിക്കിനെ ജയിലിലാക്കിയവരെ പവാർ പിന്തുണക്കുന്നു -ഉവൈസി

ന്യൂഡൽഹി: നാഗാലാൻഡിലെ ബി.ജെ.പി സർക്കാറിനെ എൻ.സി.പി പിന്തുണച്ചതിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എൻ.സി.പി എം.എൽ.എ നെയ്ഫു റിയോ സർക്കാറിനെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഉവൈസിയുടെ വിമർശനം. നാഗാലാൻഡിൽ 37 സീറ്റുകളിലാണ് ബി.ജെ.പി സഖ്യം വിജയിച്ചത്.

ബി.ജെ.പിയുടെ ബി ടീമാണെന്ന് തന്നെ വിളിച്ചവരാണ് ഇപ്പോൾ അവർക്ക് പിന്തുണ നൽകുന്നതെന്ന് ഉവൈസി വിമർശിച്ചു. എന്നെ മതേതരവാദികൾക്ക് തൊട്ടുകൂടാത്ത ആളായാണ് പലരും പരിഗണിച്ചത്. ഞാൻ ഒരിക്കലും ബി.ജെ.പിയെ പിന്തുണച്ചിട്ടില്ല. ഇനി ഒരിക്കലും ചെയ്യുകയുമില്ല. ഇത് രണ്ടാം തവണയാണ് എൻ.സി.പി ബി.ജെ.പിയെ പിന്തുണക്കുന്നത്. ഇത് അവരുടെ അവസാനത്ത പിന്തുണയുമല്ല. നവാബ് മാലിക്കിനെ ജയിലിലാക്കിയവരെയാണ് എൻ.സി.പി പിന്തുണക്കുന്നത്. ഇത് മുസ്‍ലിംകൾക്കുള്ള ആദരമാണെന്നും ഉവൈസി പരിഹസിച്ചു.

നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോവിന്റെ നേതൃത്വം ശരത് പവാർ അംഗീകരിച്ചുവെന്ന് പാർട്ടിയുടെ വടക്ക്-കിഴക്കൻ മേഖലയുടെ ചുമതലക്കാരൻ നരേന്ദ്ര വർമ്മ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ പിന്തുണച്ച മറ്റ് പാർട്ടികളുടെ നിലപാടിനൊപ്പം നിൽക്കാനും ശരത് പവാർ അംഗീകാരം നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിശാലമായ താൽപര്യം മുൻനിർത്തി സർക്കാറിനെ പിന്തുണക്കുമെന്നാണ് പാർട്ടിയുടെ ഏക എം.എൽ.എയുടെ നിലപാട്. എന്നാൽ, നാഗാലാൻഡിൽ 12 സീറ്റുകളിൽ വിജയിച്ച ബി.ജെ.പിയെ കുറിച്ച് മൗനം പാലിക്കുകയാണ് എൻ.സി.പി ചെയ്തത്.

Tags:    
News Summary - If Sharad was Shadab:Asaduddin Owaisi's swipe at NCP backing BJP ally in Nagaland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.