ഹൈദരാബാദ്: ഭീകരവാദമല്ല പ്രധാന പ്രശ്നമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന് ത്രി സുഷമ സ്വരാജ്. ഭീകരവാദം പ്രശ്നമല്ലെങ്കിൽ പിന്നെ എസ്.പി.ജിയുടെ സംരക്ഷണം രാഹുൽ നിരാകരിക്കണമെന്ന് സുഷമ പ റഞ്ഞു.
തൊഴിലാണ് പ്രശ്നം ഭീകരവാദമല്ല എന്നാണ് രാഹുൽ പറയുന്നത്. രാജ്യത്ത് ഭീകരവാദമില്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തിന് പ്രത്യേക സേനയുടെ സംരക്ഷണം. രാജീവ് ഗാന്ധി വധത്തിനു ശേഷം ഇന്നു വരെ രാഹുലിൻെറ കുടുംബത്തിലെ എല്ലാവരും എസ്.പി.ജിയുെട സംരക്ഷണത്തിലാണ് കഴിയുന്നത്. ഭീകരവാദം പ്രശ്നമല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എസ്.പി.ജി സുരക്ഷ ആവശ്യമിെല്ലന്ന് എഴുതിക്കൊടുക്കൂ. രാജ്യത്ത് ഭീകരവാദമില്ലെങ്കിൽ ആരെയും പേടിക്കേണ്ടതില്ലല്ലോ? - സുഷമ പറഞ്ഞു. ഹൈദരബാദിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുഷമ.
ബാലാകോട്ട് വ്യോമാക്രമണത്തെ രാജ്യത്തെ പ്രതിപക്ഷമൊഴികെ മറ്റെല്ലാ രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ ലോക രാഷ്ട്രങ്ങൾ അംഗീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ വിശ്വാസമില്ലാത്ത പ്രതിപക്ഷം മാത്രമാണ് ജയ്െശ മുഹമ്മദിനെതിരായ ഇന്ത്യയുടെ ആക്രമണത്തെ വിമർശിച്ചതെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.