ന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകിയിരുന്നുവെങ്കിൽ ഞങ്ങൾ കടക്കെണിയിലേക്ക് വീഴില്ലായിരുന്നുവെന്ന് ഡൽഹിയിൽ സമരം നടത്തുന്ന കർഷക സംഘടനകൾ. എല്ലാവിധത്തിലുള്ള കർഷകരും കടബാധ്യതയിലാണ്. എന്തുകൊണ്ടാണ് സർക്കാർ ഈ വാഗ്ദാനത്തിൽ പിന്നോട്ടു പോകുന്നതെന്നാണ് കർഷകർക്ക് അറിയേണ്ടത്. സമരം നടത്തുന്ന കർഷകരുമായി ചർച്ചക്കു പോലും മോദിസർക്കാർ ഇതുവരെ തയാറായിട്ടില്ല. അപ്പോൾ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാൻ കഴിയുമെന്നാണ് കർഷകർ ചോദിക്കുന്നത്. 'ഭൂമിക്കും ഭക്ഷണത്തിനും പിന്നാലെയാണ് ഞങ്ങൾ. എന്നാൽ ബി.ജെ.പിയെയും ഈ രാജ്യത്തെയും നിയന്ത്രിക്കുന്നത് കോർപറേറ്റുകളാണ്. അതിനു ശേഷം അവർ ഞങ്ങളുടെ കൃഷിഭൂമിയും ഭക്ഷണവും ലക്ഷ്യമിട്ടു. അവർ ഞങ്ങളുടെ കൃഷിയിൽ കൈകടത്തിയാൽ പുതിയ കമ്പനി രാജിന്റെ കീഴിലെ അടിമകളായി മാറും ഞങ്ങൾ -കർഷകർ പറയുന്നു.
വിവാദകർഷക നിയമം പിൻവലിച്ചിട്ട് രണ്ട് വർഷമായി. ഞങ്ങൾ നിരവധി പരിപാടികൾ നടത്തിയെങ്കിലും മോദി സർക്കാർ ചെവിക്കൊണ്ടില്ല. അവർ ഒരിക്കലും ഞങ്ങളോട് സംസാരിക്കാൻ ആഗ്രഹിച്ചില്ല. മോദി സർക്കാരിനെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനുള്ള ഞങ്ങളുടെ വേദിയാണിതെന്നും കർഷക നേതാക്കൾ പറഞ്ഞു.
സമരം ചെയ്യുന്നവരിൽ പലരും സ്വന്തമായുള്ള ഭൂമികളിൽ കൃഷി ചെയ്തിരുന്നവരാണ്. എന്നാൽ കടക്കെണിയിൽ പെട്ടതോടെ മറ്റുള്ളവരുടെ പാടങ്ങളിൽ ജോലിക്കു പോകാൻ അവർ നിർബന്ധിതരായി. വിളകൾക്ക് മിനിമം താങ്ങുവിലയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ കടക്കെണിയിൽ പെട്ടുപോകില്ലെന്നാണ് അവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.