ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച്
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടിമെതിക്കാനും മടിയുണ്ടാകില്ലെന്ന് അഖിലേഷ് ആരോപിച്ചു.അവർ കർഷകരെ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സഹറൻപൂരിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് അഖിലേഷിന്റെ വിമർശനം.
കർഷകർ അന്നദാതാക്കളാണ്. അവർ ഇന്ന് അപമാനിതരാകുകയാണ്. എന്നിട്ടും സമരത്തിൽ നിന്ന് പിന്മാറാത്ത കർഷകരുടെ നിശ്ചയദാർഢ്യത്തെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.ലഖിംപൂർ ഖേരി സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് യു.പി സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.