‘നിങ്ങൾ റോഡിലിറങ്ങിയാൽ ഞങ്ങൾ വീടുകളിലെത്തും’ ശ്രദ്ധനേടി ബംഗളൂരു ട്രാഫിക്​ പൊലീസിൻെറ സന്ദേശം

ബംഗളൂരു: കോവിഡ്​ കാലത്ത്​ ജനങ്ങളെ വീട്ടിലിരുത്താൻ പൊലീസ്​ പഠിച്ച പണി പതിനെട്ടും ​േനാക്കുന്നുണ്ട്​. എന്നാൽ ബംഗളൂരുവിലെ ട്രാഫിക്​ പൊലീസ്​ ജനങ്ങളെ വീട്ടിലിരുത്താൻ പതിവു രീതിക​െളല്ലാം മാറ്റിവെച്ചു. പകരം റോഡിൽ ഒരു ചി ത്രം വരച്ച്​ രണ്ടുവരിയും എഴുതിവെച്ചു. ‘നിങ്ങൾ റോഡിലിറങ്ങിയാൽ ഞാൻ നിങ്ങളുടെ വീട്ടിലെത്തും’. സമീപത്ത്​ ​കൊറോണ വൈറസിൻെറ ചിത്രവും വരച്ചു.

നാഗനഹള്ളി പ്രദേശത്തെ റോഡിലാണ്​ പ്രദേശിക ഭാഷയിൽ ഈ സന്ദേശം എഴുതിയിരിക്കുന്നത്​. കോവിഡ്​ ബാധിതരുടെ എണ്ണം ഉയർന്നിട്ടും അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത്​ പൊലീസിന്​ ത​ലവേദനയാകുന്നുണ്ട്​.

ബുധനാഴ്​ച ഒമ്പതു പുതിയ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ കർണാടകയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 110 ആയി. മൂന്നുപേരാണ്​ ഇവിടെ മരിച്ചത്​. ഒമ്പതുപേർക്ക്​ രോഗം ഭേദമാകുകയും ചെയ്​തു.

Tags:    
News Summary - If You Come To Road, I'll Come To Your Home: Bengaluru Traffic Police Lockdown Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.