വികാസ് ത്യാഗി

മുഗൾ കാലത്തെ പള്ളികൾ കുഴിച്ചാൽ ക്ഷേത്രങ്ങൾ കാണാം: വിവാദ പ്രസ്താവനയുമായി ബജ്റംഗ്ദൾ നേതാവ്

ലഖ്നോ: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദങ്ങൾക്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി ബജ്റംഗ്ദൾ നേതാവ് വികാസ് ത്യാഗി. മുഗൾ കാലഘട്ടത്തിലെ പള്ളികൾ കുഴിച്ച് പരിശോധന നടത്തിയാൽ പുരാതന ഹിന്ദു ക്ഷേത്രങ്ങൾ കണ്ടെത്തുമെന്ന് ത്യാഗി പറഞ്ഞു.

മുഗൾ കാലഘട്ടത്തിലെ എല്ലാ മുസ്ലീം പള്ളികളും പൊളിച്ച് സർവേ നടത്തിയാൽ പുരാതന ഹിന്ദു ക്ഷേത്രങ്ങൾ പൊളിച്ചതിന്‍റെ തെളിവുകൾ ലഭിക്കും. അതിനാൽ പള്ളികൾ പൊളിച്ച് സർവേ നടത്തണമെന്ന് അഭ്യർഥിക്കുന്നു- ത്യാഗി പറഞ്ഞു.

ഗ്യാൻവാപി മസ്ജിദിൽ നിന്ന് ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മസ്ജിദിന്‍റെ സ്ഥാനത്ത് ഒരു ക്ഷേത്രമുണ്ടായരുന്നുവെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. ഔറംഗസീബിന്റെ ആത്മാവ് മാത്രമാണ് അവിടെ നിന്ന് കണ്ടെത്താൻ സാധിക്കാതെ പോയതെന്നും ത്യാഗി കൂട്ടിച്ചേർത്തു.

മുഗൾ കാലഘട്ടത്തിലെ എല്ലാ പള്ളികളും ഹിന്ദു സമുദായത്തിന്‍റെതാണ്. പള്ളികൾ പൊളിച്ചാൽ അതിൽ ശിവ ക്ഷേത്രമോ രാമ ക്ഷേത്രമോ കാണാമെന്നും ത്യാഗി അവകാശപ്പെട്ടു. ഗ്യാൻവാപി മസ്ജിദിന്‍റെ സ്ഥലം ഉടൻ തന്നെ ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്നും ത്യാഗി കൂട്ടിച്ചേർത്തു.

Tags:    
News Summary - If you dig at Mughal-era mosques, you will find temples: Bajrang Dal leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.