ന്യൂഡൽഹി: രാജ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറുകളിൽനിന്ന് ഇനി ഡിേപ്ലാമക്ക് പകരം ബിരുദം ലഭിക്കും. െഎ.െഎ.എമ്മുകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് ബിരുദം നൽകാൻ അനുമതി ലഭിച്ചത്.
പാർലമെൻറ് അംഗീകരിച്ച നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സർക്കാറിനോ ഉദ്യോഗസ്ഥർക്കോ െഎ.െഎ.എമ്മുകളുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാവില്ല. ഒാരോ സ്ഥാപനത്തിനും 19 അംഗങ്ങൾ അടങ്ങുന്ന പ്രിൻസിപ്പൽ എക്സിക്യൂട്ടിവ് ബോഡി ഉണ്ടാകും. ഇൗ ഗവേണിങ് ബോർഡിൽനിന്ന് ഒരാളെ ചെയർപേഴ്സണായി നിയമിക്കും.
വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം, സാേങ്കതികവിദ്യ, പൊതുഭരണം, മാനേജ്മെൻറ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളയാളെയാണ് ചെയർപേഴ്സനാക്കുക. േകന്ദ്ര, സംസ്ഥാന സർക്കാറുകളിൽനിന്ന് ഒാരോ പ്രതിനിധികളും സ്ഥാപനം സ്ഥിതിചെയ്യുന്ന മേഖലയിൽനിന്ന് ഒരാളും ബോർഡിൽ ഉണ്ടാകും. ഗവേണിങ് ബോർഡാണ് ഡയറക്ടറെ നിയമിക്കുന്നത്. ഡയറക്ടർ സ്ഥാപനത്തിെൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായും പ്രവർത്തിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ചയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ബില്ലിന് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.