കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ അറസ്​റ്റിൽ

ചെന്നൈ: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു  കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പൊലീസ് അറസ്​റ്റ​ു ചെയ്തു.

സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാലി​െൻറ നേതൃത്വത്തിലാണ്​ അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലക്ക്​ വിൽക്കാൻ ശ്രമിച്ചവരെയും​ അറസ്​റ്റ്​ ചെയ്​തത്​. അവശ്യമരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ്​ പറഞ്ഞു.

11 കേസുകളാണ്​ ഇതുവരെ കരിഞ്ചന്തയിൽ മരുന്ന്​ വിൽക്കാൻ ശ്രമിച്ചതിന്​ ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ്​ രോഗികൾക്ക്​ കൈമാറി. ശേഷിക്കുന്ന കുപ്പികൾ രോഗികളുടെ ചികിത്സയ്ക്കായി വിട്ടുകൊടുക്കുമെന്നും  പൊലീസ്​ പറഞ്ഞു.

Tags:    
News Summary - 24 persons arrested so far for illegal sale of Remdesivir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.