എന്‍.ഡി.എയും യു.പി.എയും തന്നെ ‘പന്തുതട്ടി’ കളിക്കുന്നുവെന്ന് മല്യ

ന്യൂഡല്‍ഹി: നിലവിലെ എന്‍.ഡി.എ സര്‍ക്കാറും മുന്‍ യു.പി.എ സര്‍ക്കാറും തന്നെ ‘പന്തുതട്ടി’ കളിക്കുന്നുവെന്ന് മദ്യരാജാവ് വിജയ് മല്യ. ബാങ്ക് വായ്പയുള്ളവര്‍ക്ക് രാജ്യംവിടുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിയമനിര്‍മാണം നടത്തുമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രഖ്യാപനത്തോട് ട്വിറ്ററില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇരു സര്‍ക്കാറുകളെയും വിമര്‍ശിച്ചത്. തനിക്കെതിരെ സി.ബി.ഐ ഉന്നയിച്ച ആരോപണങ്ങള്‍ ഞെട്ടിച്ചുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

തന്നെ ലണ്ടനില്‍നിന്ന് ഇന്ത്യയിലത്തെിക്കാന്‍ മാധ്യമങ്ങളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്‍.ഡി.എക്കും യു.പി.എക്കും താനൊരു ഫുട്ബാളാണ്. അവര്‍ക്ക് യഥേഷ്ടം പന്തുതട്ടിക്കളിക്കാനാകുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കളിക്ക് റഫറി ഇല്ല. സി.ബി.ഐ ഉന്നയിച്ച ആരോപണങ്ങള്‍ ഞെട്ടിച്ചു കളഞ്ഞു. രാജ്യത്തെ സമുന്നതരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ശാസ്ത്രവും ബിസിനസുമൊന്നും അറിയില്ളെന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് 720 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്ന കേസില്‍ സി.ബി.ഐ കഴിഞ്ഞയാഴ്ച മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. മല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടനുമായി സംസാരിക്കാനിരിക്കുകയാണ് സി.ബി.ഐ. ഈ സാഹചര്യത്തിലാണ് മല്യയുടെ പ്രതികരണം. 

Tags:    
News Summary - I'm like a football in UPA vs NDA match: Vijay Mallya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.