ഉദ്ധവ് താക്കറെ പുറത്താക്കിയ ശിവസേനാ നേതാവ് ഷിൻഡെ വിഭാഗത്തിൽ ചേർന്നു

മുംബൈ: ശിവ സേന ഉദ്ധവ് ബാലസാഹെബ് താക്കറെ വിഭാഗത്തിൽ നിന്ന് പുറത്താക്കിയ നേതാവ് ബാലസാഹെബ് ചന്ദോ​രെ ഔദ്യോഗികമായി എക്നാഥ് ഷിൻഡെ വിഭാഗത്തിൽ ​ചേർന്നു. ചന്ദോരെയെ സ്വാഗതം ചെയ്തുകൊണ്ട് ഷിൻഡെ കത്തയച്ചു.

‘ബാലസാഹെബ് ചന്ദോരെയെ ശിവസേനയിലേക്ക് സ്വാഗതം ചെയ്യുന്നു. ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. ഇൗ ബാലസാഹെബ് തക്കറെ ശിവസേനയും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ എ​പ്പോഴും ശിവസേനക്കും അതിന്റെ വളർച്ചക്കും വേണ്ടി പ്രവർത്തിച്ചു. ബാലസാഹെബ് താക്കറെയുടെ ആശയങ്ങൾ മുന്നോട്ടു​കൊണ്ടുപോകാൻ വേണ്ടിയാണ് ഞങ്ങൾ അധികാരത്തിലേറിയത്’ - ഷിൻഡെ പറഞ്ഞു.

പാർട്ടി വിരുദ്ധ നടപടികൾ ​ചെയ്തുവെന്ന് ആരോപിച്ചാണ് ഉദ്ധവ് വിഭാഗം പുനെ ജില്ലാ പ്രസിഡന്റായിരുന്ന ചന്ദോരെയെ വെള്ളിയാഴ്ചയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തൊട്ടു പിന്നാലെ ഷിൻഡെ വിഭാഗത്തിൽ ചേരുകയായിരുന്നു. 

Tags:    
News Summary - "I'm With You": Eknath Shinde On Uddhav Camp Leader Joining Shiv Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.