ന്യൂഡൽഹി: ഡോക്ടർമാർക്കെതിരായ ആക്രമണം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഐ.എം.എ. കോവിഡിനെ കുറിച്ച് വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുകയാണെന്നും ഐളഎം.എ വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിര പ്രവർത്തകരായ ഡോക്ടർമാർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഐ.എം.എ വ്യക്തമാക്കി.
കോവിഡ് ബാധിച്ച് ഏകദേശം 1400ഓളം ഡോക്ടർമാർ മരിച്ചുവെന്ന ഐ.എം.എ പറഞ്ഞു. അതേസമയം, വ്യാജ വാർത്തകൾക്കെതിരെയും പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാവണമെന്ന് ഏജൻസി ആവശ്യപ്പെട്ടു. ചില ആളുകൾ വാക്സിെൻറ വിശ്വാസ്യതയെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഐ.എം.എ ആരോപിച്ചു.
അസമിൽ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഐ.എം.എ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.