മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന വിശേഷണത്തിൽനിന്ന് ഇൗജിപ്തുകാരി ഇമാൻ അഹമ്മദ് മോചിതയാവുന്നു. ശരീരഭാരം 500 കിലോയിൽനിന്ന് 262 കിലോ കുറഞ്ഞു. നാഡീവ്യൂഹ സംബന്ധമായ ചികിത്സ നൽകുകയെന്നതാണ് അടുത്ത വെല്ലുവിളിയെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന ഡോ. മുഫസ്സൽ ലക്ഡവാല പറയുന്നു. മൂന്നുവർഷം മുമ്പുണ്ടായ ഒരു ആഘാതത്തിൽ ഇമാെൻറ ശരീരത്തിന് തളർച്ച ബാധിച്ചിരുന്നു. ഇതുകാരണം മാംസപേശികളുടെ ചലനവേഗത കുറയുകയും ശരീരത്തിെൻറ ഭാരം കൂടാൻ ഇത് മറ്റൊരു കാരണമാവുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോതെറപ്പി ചെയ്യുന്നുണ്ടെങ്കിലും ചികിത്സയുടെ അടുത്ത ഘട്ടെമന്ന നിലയിൽ നാഡീവ്യൂഹ ചികിത്സ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമിത വണ്ണം കുറക്കുകയെന്ന വെല്ലുവിളി ഏതാണ്ട് അതിജയിക്കാനായിട്ടുണ്ട്. ശരീരത്തിലടിഞ്ഞുകൂടിയ ദ്രവഘടകം ഏതാണ്ട് ഒഴിവാക്കിക്കഴിഞ്ഞു.
അതേസമയം, അടുത്ത ബന്ധുക്കളുടെ അസാന്നിധ്യം ഇമാന് മാനസിക സമ്മർദമുണ്ടാക്കുന്നുണ്ട്. അറബിക് അല്ലാതെ മറ്റു ഭാഷ അറിയാത്തതിനാൽ ആശയവിനിമയവും ബുദ്ധിമുട്ടിലാണ്. ഇതും മറ്റൊരു വെല്ലുവിളിയാണ്.
ഇമാെൻറ ചികിത്സക്കായി ഇതുവരെ 65 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ചികിത്സ ഇനിയും മുന്നോട്ടുേപാകേണ്ടതിനാൽ പണം ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 11നാണ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാനെ ചികിത്സക്കായി മുംബൈയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.