ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; കേരളത്തിൽ മഴ കനത്തേക്കും

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി മെയ്‌ എട്ടോടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അങ്ങനെയെങ്കിൽ ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രൂപപ്പെടുന്ന ചുഴലിക്കാറ്റ് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടതിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

ഈ വർഷം രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാണിത്. മെയ് 10 ഓടെ ചുഴലിക്കാറ്റിന്റെ ശക്തി വർധിക്കുമെന്നാണ് കരുതുന്നത്. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ സാഹചര്യം കനക്കാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലുൾപ്പെടെ ഇതിന്‍റെ സ്വാധീനം ഉണ്ടായേക്കും. അതേസമയം, ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ കനക്കും.

Tags:    
News Summary - IMD predicts cyclone in Bay of Bengal by May 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.