ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെൻറ് നീക്കത്തിനെതിരെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നീക്കം സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക് ഭീഷണിയാണെന്ന് ജെയ്റ്റ്ലി തുറന്നടിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിയമപരമായ അയോഗ്യതയോ ദുർഭരണം നടത്തിയെന്ന് തെളിയുകയോ ചെയ്താലേ ഇംപീച്ച്മെൻറ് നീക്കം പാടൂള്ളൂ. എന്നാൽ കോൺഗ്രസും മറ്റ് പ്രതിപക്ഷപാർട്ടികളും ഇംപീച്ച്മെൻറ് എന്നതിനെ രാഷ്ട്രീയമായാണ് ഉപയോഗിക്കുന്നതെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
ഭരണഘടന പ്രകാരം പാർലമെൻറിെൻറ ഇരുസഭകളിലെ അംഗങ്ങൾക്കും ഇംപീച്ച്മെൻറിനുള്ള ജുഡീഷ്യൽ അധികാരം ഉണ്ട്്്. ഒരോ പാർലമെൻറ് അംഗത്തിനും സ്വതന്ത്രമായി വസ്തുതകളും തെളിവുകളും വിശകലനം നടത്താനുള്ള അധികാരവുമുണ്ട്. തീരുമാനം പാർട്ടിയുടേതോ വിപ്പിേൻറതോ ആയിരിക്കരുത്. തെളിയിക്കപ്പെട്ട രീതിയിൽ ദുർഭരണം നടന്നുവെങ്കിൽ പാർലമെൻറ് അംഗങ്ങളുടെ ഇൗ അധികാരങ്ങളെ നിസാരവത്കരിക്കുന്നതാകും അപകടം. എന്നാൽ ഇൗ വിഷയത്തിൽ 50 രാജ്യസഭാംഗങ്ങളുടേയോ 100 ലോക്സഭാംഗങ്ങളുടെയോ ഒപ്പ് ശേഖരിക്കുകയെന്നത് നിസാരമാണ്. അതേസമയം, ഭരണഘടനപ്രകാരം അംഗങ്ങൾക്കുള്ള അധികാരങ്ങളെല്ലാം ഭീഷണിയിലൂടെ നീതിന്യായവ്യവസ്ഥക്കു മേൽ ഉപയോഗിക്കുന്നത് സ്വതന്ത്ര നീതിന്യായവ്യവസ്ഥക്ക് ഭീഷണിയാണെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ഇന്ന് പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ട് നൽകിയ ഇംപീച്ച്മെൻറ് നോട്ടീസ്, ജസ്റ്റിസ് ലോയ കേസിൽ കോൺഗ്രസിെൻറ കള്ളകളികൾ നടക്കാതിരുന്നതിലുള്ള പ്രതികാര നടപടി മാത്രമാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഒരു ജഡ്ജിക്കെതിരെ പ്രതികാരനടപടിയെടുക്കാൻ 50 പാർലമെൻറ് അംഗങ്ങൾ തന്നെ ധാരളമാണ്. പഴക്കമുള്ളതും നിസാരവും നിയമപരമായി ഒന്നും ചെയ്യാനില്ലാത്തതുമായ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജെയ്റ്റ്ലി ആരോപിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിയിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറിയ നോട്ടീസിൽ ഏഴ് പാർട്ടികളിൽ നിന്നുമായി 60 എം.പിമാർ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.