ഇംപീച്ച്മെന്‍റിനുള്ള നീക്കം നിർഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്മെന്‍റിനുള്ള നീക്കം നിർഭാഗ്യകരമെന്ന് സുപ്രീംകോടതി. ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ അഭിപ്രായ പ്രകടനം. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയാണ് ഹരജി സമർപ്പിച്ചത്. മെയ് ഏഴിന് വാദം കേൾക്കാനായി ഹരജി മാറ്റിവെച്ചു.

ഞങ്ങൾക്കെല്ലാം ഈ വിഷയത്തിൽ വലിയ ആശങ്കയുണ്ടെന്ന് ജുഡിഷ്യറിക്കെതിരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയെ പരാമർശിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു. മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിന് താൽക്കാലികമായെങ്കിലും സ്റ്റേ അനുവദിക്കണമെന്ന ഹരജിക്കാർ ആവശ്യപ്പെട്ടു. അറ്റോർണി ജനറലുടെ അഭിപ്രായം അറിഞ്ഞതിനുശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ലോയ കേസിലെ വിധിയിൽ കോൺഗ്രസ് ഇന്നലെ നിരാശ പ്രകടിപ്പിച്ചിരുന്നു.' ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സങ്കടകരമായ ദിവസം' എന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നവർക്ക് പോലും സംശയമുണ്ടാക്കുന്ന വിധി എന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു.

സി.പി.എം മുന്നോട്ടുവെച്ച ആശയത്തിൽ സമവായം ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പ്രതിപക്ഷം. ജസ്റ്റിസ് ലോയ കേസിലെ വിധിയെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അടയന്തിരമായി യോഗം ചേർന്നാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് ഉപരാഷ്ട്രപതിക്ക് കൈമാറിയത്.
 

Tags:    
News Summary - Impeachment Talk "Unfortunate", Says Top Court As Plea Seeks Gag On Media-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.