ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ വ്യവസായി മെഹുൽ ചോക്സിയുടെ ജയിലിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്. ഡൊമിനിക്ക ജയിലിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തായത്. ചോക്സിയുടെ അഭിഭാഷകനാണ് ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.
ആന്‍റിഗയിൽ നിന്ന് ബലമായാണ് ചോക്സിയെ ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നതെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു. കടുത്ത പീഡനമാണ് ചോക്സി ജയിലിൽ അനുഭവിക്കുന്നത്. അദ്ദേഹത്തിന്‍റെ കൈക്ക് പരിക്കേറ്റിട്ടിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി ആന്‍റിഗ്വയിലായിരുന്നു മെഹുൽ ചോക്സി കഴിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞയാഴ്ച ചോക്സിയെ കാണാതായി. പിന്നീട് കരീബിയൻ രാജ്യമായ ഡൊമിനിക്കയിലാണ് ചോക്സി പൊങ്ങിയത്. ഇന്‍റർപോളിന്‍റെ യെല്ലോ നോട്ടീസ് നിലനിൽക്കുന്ന കുറ്റവാളിയാണ് ചോക്സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.