വാക്സിനെടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ വിലക്കേർപ്പെടുത്തി അസം

ഗുവാഹത്തി: വാക്‌സിനെടുക്കാത്തവർക്ക് ജനുവരി 15 മുതൽ പൊതു ഇടങ്ങളിൽ പ്രവേശനത്തിന് വിലക്കേർപ്പെടുത്തി അസം. ആശുപത്രികളിലൊഴികെ വാക്സിനെടുക്കാത്തവർക്ക് പ്രവേശനം നൽകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

കോവിഡിന്‍റെ മൂന്നാം തരംഗം അസമിനെ ബാധിച്ചിരിക്കുകയാണ്. എല്ലാ കോവിഡ് കേസുകളും ഒമിക്രോണായി കരുതിയുള്ള ചികിത്സയാകും നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്‍റെ പെട്ടെന്നുള്ള വർധനവാണ് പുതിയ നിയമം കൊണ്ടുവരാൻ കാരണം. സിനിമാ ഹാൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 15 മുതൽ വാക്സിനെടുക്കാത്തവർക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിൻ എടുക്കാത്തവർ പൊതു സ്ഥലങ്ങളിൽപ്രവേശിക്കുന്നത് തടയാൻ പ്രത്യേക നിയമങ്ങൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നിലവിലുള്ള രാത്രി കർഫ്യുവിനും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 11.30 ന് ആരംഭിച്ചിരുന്ന കർഫ്യു ഇനിമുതൽ 10 മണിക്ക് ആരംഭിക്കുകയും രാവിലെ ആറ് മണിക്ക് അവസാനിക്കുകയും ചെയ്യും.

Tags:    
News Summary - In Assam, ‘curfew’ for non-vaccinated persons from Jan 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.