ന്യൂഡൽഹി: നാലു വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയിൽ ഇല്ലാതായത് 92,090 തസ്തികകൾ. നടപ്പു സാമ്പത്തിക വർഷം 15,423 തസ്തികകളാണ് ഇല്ലാതാവുന്നത്. ഇതിൽ 9,972 തസ്തികകൾ നിലവിൽ എടുത്തുകളഞ്ഞതായും ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകി.
2018-19 വർഷം 23,366 തസ്തികകൾ റെയിൽവേ ഇല്ലാതാക്കി. വടക്ക് കിഴക്കൻ മേഖലയിലാണ് ഏറ്റവും അധികം തസ്തികകൾ (3,296) എടുത്തുകളഞ്ഞത്. 2019-20 വർഷം 31,275, 2020-21 വർഷം 27,477 എന്നിങ്ങനെയാണ് ഇല്ലാതായ തസ്തികകൾ. ഡിവിഷൻ അടിസ്ഥാനത്തിൽ തിരുവനന്തപുരം 107ഉം പാലക്കാട് 75ഉം തസ്തികകളാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.