പ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്നിടത്ത് ക്ഷേത്രമുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി നിലനിൽക്കില്ലെന്ന മറു ഹരജിയിൽ അലഹബാദ് ഹൈകോടതി ഈമാസം 18ന് കൂടുതൽ വാദം കേൾക്കും. കേസിൽ ഹരജിക്കാരനോ മറു വിഭാഗമോ ഹാജരാകാത്തതിനെ തുടർന്ന് ഹരജി മാറ്റുകയായിരുന്നു.
കേസ് പരിഗണിച്ചിരുന്ന ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ, അഭിഭാഷകസമരത്തെ തുടർന്ന് വെർച്വൽ ഹിയറിങ് അനുവദിച്ചിരുന്നു. ഗ്യാൻവാപി മസ്ജിദിന്റെ മേൽനോട്ടം വഹിക്കുന്ന അൻജുമൻ ഇൻതിസാമിയ കമ്മിറ്റിയുടെ ഹരജിയാണ് പരിഗണനയിലുള്ളത്. നേരത്തേ ജസ്റ്റിസ് പ്രകാശ് പാഡിയയുടെ കോടതിയിൽ പരിഗണിച്ചിരുന്ന ഹരജിയാണ് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്.
ആഗസ്റ്റ് 28ന് വാദംകേൾക്കുന്നതിനിടെ, കേസ് വീണ്ടും പഠിക്കാൻ സമയം ആവശ്യപ്പെട്ടുള്ള പള്ളിക്കമ്മിറ്റിയുടെ അപേക്ഷ ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയും കേസ് സെപ്റ്റംബർ 12ലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഗ്യാൻവാപി പള്ളിയിൽ അഭിഭാഷക നേതൃത്വത്തിലുള്ള സർവേ നടത്താനുള്ള 2021ലെ വാരാണസി കോടതിയുടെ നിർദേശം ചോദ്യംചെയ്തുള്ള ഹരജിയും ഇതോടൊപ്പം കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.