രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം; 62,714 പേർക്ക് പുതുതായി രോഗം, മരണനിരക്ക്​ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും പടർന്നുപിടിച്ച്​ ​കൊറോണ വൈറസ്​. 24 മണിക്കൂറിനിടെ 62,714 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. തുടർച്ചയായ 18ാമത്തെ ദിവസമാണ്​ രാജ്യത്തെ ​കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒക്​ടോബർ 16ന്​ 63,371 കേസുകൾ റിപ്പോർട്ട്​ ചെയ്​തതിന്​ ശേഷം 62,000 ത്തിൽ അധികം കോവിഡ്​ കേസുകൾ സ്​ഥിരീകരിക്കുന്നത്​ ശനിയാഴ്ചയാണ്​. 24 മണിക്കൂറിനിടെ 312 മരണവു​ം രാജ്യത്ത്​ സ്​ഥിരീകരിച്ചു. മൂന്നുമാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്​. ഇതോടെ കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 1,61,552 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

4,86,310 പേരാണ്​ ചികിത്സയിലുള്ളത്​. പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1.13 കോടി കടന്നു.

94.58 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.35 ശതമാനവും. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ മഹാരാഷ്​ട്രയിലും മറ്റു ഉത്തരേ​ന്ത്യൻ സംസ്​ഥാനങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. 24 മണിക്കൂറിനിടെ 36,000 കേസുകളാണ്​ മഹാരാഷ്​ട്രയിൽ മാത്രം റിപ്പോർട്ട്​ ചെയ്​തത്​. മഹാരാഷ്​ട്രക്ക്​ പുറമെ കർണാടക, ഛത്തീസ്​ഗഡ്​, പഞ്ചാബ്​, ഗുജറാത്ത്​ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. 

Tags:    
News Summary - In India 62,714 Fresh Coronavirus Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.