ബംഗളൂരു: ചിക്കബെല്ലാപുരയിൽ 11കാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഞായറാഴ്ച രാവിലെ ചിക്കബെല്ലാപുരയിലെ ഷിദലഘട്ടയിലാണ് സംഭവം.
ഷിദലഘട്ടയിലെ ഉർദു ഹയർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഖലന്ദർ ഖാൻ (11) ആണ് മരിച്ചത്. കൂലിപണിക്കാരനായ പിതാവ് വീട്ടിൽനിന്നും രാവിലെ പുറത്തുപോയപ്പോഴായിരുന്നു സംഭവം.
വീട്ടിൽനിന്നും പുറത്തിറങ്ങിയ കുട്ടിക്കുനേരെ 20ലധികം തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. സമീപവാസികൾ ഒാടിയെത്തിയെങ്കിലും തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്ഷിക്കാനായില്ല.
ശരീരം നായ്ക്കൾ കടിച്ചുപറച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും കീറിമുറിച്ചിരുന്നു. സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഗ്രാമവാസികൾ രംഗത്തെത്തി. തെരുവുനായ് ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.