ശ്രീനഗർ: തെൻറ നിരുപദ്രവകരമായ പ്രവർത്തനങ്ങളെ രാജ്യദ്രോഹമായാണ് കാണുന്നതെന്നും രാഷ്ട്രീയത്തിൽ പ്രവേശിച്ചത് നേട്ടങ്ങളെക്കാളേറെ ദോഷമാണുണ്ടാക്കിയതെന്നും കശ്മീർ പീപ്ൾസ് മൂവ്മെൻറ് (ജെ.കെ.പി.എം) പാർട്ടി പ്രസിഡൻറ് സ്ഥാനത്തുനിന്ന് രാജി വെച്ച ഷാ ഫൈസൽ. കഴിഞ്ഞ ദിവസമാണ് ഐ.എ.എസുകാരൻകൂടിയായ 37കാരൻ രാഷ്ട്രീയത്തിൽ നിന്നുള്ള വിടുതൽ സൂചിപ്പിച്ച് രാജി വെച്ചത്.
തടവിൽ കഴിയുന്ന സമയത്ത് താൻ ഏറെ കാര്യങ്ങൾ ചിന്തിെച്ചന്നും ജനത്തിന് വാഗ്ദാനങ്ങൾ നൽകാൻ പാകത്തിലുള്ള വ്യക്തിയല്ല എന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ സ്വപ്നങ്ങൾ വിറ്റുകൊണ്ട് രാഷ്ട്രീയ പ്രവത്തനം നടത്താൻ ആവില്ലെന്ന് സ്വന്തത്തോടു പറഞ്ഞു. രാജിവെച്ച് പുറത്തിറങ്ങി ജനങ്ങളോട് സത്യം പറയുകയാണ് നല്ലതെന്ന് തോന്നി. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു .
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു 2019ൽ ഐ.എ.എസ് തസ്തികയിൽനിന്നുള്ള ഷാ ഫൈസലിെൻറ രാജി. രണ്ടു മാസം കഴിഞ്ഞ് ജമ്മു ആൻഡ് കശ്മീർ പീപ്ൾസ് മൂവ്മെൻറ് എന്ന പേരിൽ സ്വന്തം പാർട്ടിയുമായി അദ്ദേഹം രാഷ്ട്രീയ രംഗപ്രവേശം നടത്തി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി കേന്ദ്രം എടുത്തുകളഞ്ഞ വേളയിൽ മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം ഷാ ഫൈസലിനെയും അറസ്റ്റ് ചെയ്തിരുന്നു. പൊതുസുരക്ഷ നിയമം അനുസരിച്ച് തടവിലിട്ട ഫൈസലിനെ ഈ വർഷം ജൂണിലാണ് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.