Representative image

പത്തുവർഷത്തിനിടെ അഴുക്കുചാലുകളിൽ പൊലിഞ്ഞത്​ 631 ജീവനുകൾ

ന്യൂഡൽഹി: രാജ്യത്ത്​ 10 വർഷത്തിനിടെ അഴുക്കുചാലുകളും സെപ്​റ്റിക്​ ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 631 പേർ മരിച്ചതായി റിപ്പോർട്ട്​. അഴുക്കുചാലുകളും സെപ്​റ്റിക്​ ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 2010 മുതൽ 2020വരെ എത്രപേർ മരിച്ചുവെന്ന വിവരാവകാശ രേഖക്ക്​ മറുപടിയായി നാഷനൽ കമിഷൻ ഫോർ സഫായ്​ കരംചരീസ്​ അറിയിച്ചതാണ്​ ഇക്കാര്യം.

2019ലാണ്​ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​തത്​. 115 പേരാണ്​ ഇക്കാലയളവിൽ രാജ്യത്ത്​ മരിച്ചത്​. തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതൽ മരണം. 112 പേരാണ്​ തമിഴ്​നാട്ടിൽ മരിച്ചത്​. ഉത്തർപ്രദേശ്​ 85, ഡൽഹി, കർണാടക 63, ഗുജറാത്ത്​ 61 എന്നിങ്ങനെയാണ്​ മരണസഖ്യ.

ഹരിയാനയിൽ 10 വർഷത്തിനിടെ 50 പേരാണ്​ മരിച്ചത്​. ഈ വർഷം മാർച്ച്​ 31 വരെ രണ്ടുപേരാണ്​ അഴു​ക്കുചാലിൽ വീണ്​ മരിച്ചത്​. 2018ൽ 73 പേരും 2017ൽ 93 പേരും മരിച്ചു. 2016 -55, 2015 -62, 2014 -52, 2013 -68, 2012-47, 2011 -37, 2010 -27 എന്നിങ്ങനെയാണ്​ മരണസംഖ്യ.

ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചതാണ്​ മാനുവൽ സ്​കാവെൻജിങ്​. തൊഴിൽ നിരോധനം ശരിയായി നടപ്പാക്കാത്തതും ഇൗ തൊഴിൽ ചെയ്യുന്നവരുടെ പുനരധിവാസം ഉറപ്പാക്കാത്തതുമാണ്​ മരണസംഖ്യ ഉയരാൻ കാരണമെന്ന്​ മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.