മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി നൽകിയില്ല; യുവതിയെ ഫ്ലാറ്റിൽ നിന്ന് തള്ളിയിട്ട് ഭർതൃവീട്ടുകാർ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ മുംബ്രയിൽ യുവതിയെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് തള്ളിയിട്ട് ഭർതൃവീട്ടുകാർ. യുവതി തന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി കൊണ്ടുവരാത്തതിനെ തുടർന്നാണ് തള്ളിയിട്ടത്. സംഭവത്തിൽ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. എന്നാൽ വെള്ളിയാഴ്ചയാണ് യുവതി പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവിന്റെ ബന്ധുക്കൾ യുവതിയുടെ മാതാപിതാക്കളിൽ നിന്ന് പണം കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും ബന്ധുക്കളെയും അനുസരിക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് സാബിർ മുഖ്താർ ഷെയ്ഖും അമ്മാവൻ നൂർ മുഹമ്മദും ചേർന്ന് ജൂലൈ 31ന് മുംബ്രയിലെ ശൈലേഷ് നഗറിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.

സംഭവത്തിൽ സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 109 പ്രകാരം സാബിർ ഷെയ്ഖ്, അമ്മാവൻ നൂർ മുഹമ്മദ്, യുവതിയുടെ ഭർതൃമാതാവ് , ഭർത്താവിൻ്റെ കുടുംബത്തിലെ മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - In-laws throw woman from sixth floor after failing to bring money from parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.