'ഇന്ത്യ വാണ്ട്​സ്​ രാഹുൽഗാന്ധി'; പുതുച്ചേരി സംവാദത്തിന്​ പിന്നാലെ ട്രെൻഡിങായി ട്വിറ്റർ ഹാഷ്​ടാഗ്​

രാഹുൽഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന്​ പിന്നാലെ ട്രെൻഡിങായി 'ഇന്ത്യ വാണ്ട്​സ്​ രാുഹുൽഗാന്ധി' ഹാഷ്​ടാഗ്​. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിച്ച രാഹുലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ ഹാഷ്​ടാഗ്​ ജനപ്രിയമായത്​. സംവാദത്തിൽ ചോദ്യം ചോദിക്കാനായി സാർ എന്ന്​ വിളിച്ച വിദ്യാർഥിനിയോട്​ തന്നെ പേര്​ വിളിച്ചാൽ മതിയെന്ന്​ രാഹുൽ തിരുത്തിയിരുന്നു.


'സാർ, ഞാനിവിടെയുണ്ട്​' എന്ന്​ പറഞ്ഞുകൊണ്ട്​ ചോദ്യത്തിലേക്ക്​ കടക്കുന്ന വിദ്യാർഥിനിയെ രാഹുൽ തിരുത്തുകയായിരുന്നു.'നോക്കൂ, എന്‍റെ പേര്​ സാർ എന്നല്ല. ഒ.കെ? എന്‍റെ പേര്​ രാഹുൽ, അതുകൊണ്ട് ദയവായി​ എന്നെ രാഹുൽ എന്ന്​ വിളിക്കൂ.. നിങ്ങൾക്ക്​ നിങ്ങളുടെ പ്രിൻസിപ്പലിനെ സാർ എന്ന്​ വിളിക്കാം. അധ്യാപകരെ സാർ എന്ന്​ വിളിക്കാം. എന്നെ നിങ്ങൾ രാഹുൽ എന്ന്​ വിളിക്കൂ' എന്നാണ്​ രാഹുൽ പറഞ്ഞത്​.

വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ്​ രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്. ഇതിനിടെ 'അവർക്ക്​ നിങ്ങ​െള രാഹുൽ അണ്ണാ എന്ന്​ വിളിച്ചൂടെ' എന്ന്​ രാഹുലിന്‍റെ പിന്നിൽ നിന്ന്​ ചോദ്യം വന്നു. 'ശരി, നിങ്ങൾക്ക്​ എന്നെ രാഹുൽ അണ്ണാ എന്ന് വിളിക്കാം, അതാണ്​ നല്ലത്​'എന്നും രാഹുൽ മറുപടി നൽകിയിരുന്നു. ​തന്‍റെയുള്ളിൽ ഇപ്പോഴും പിതാവ് രാജീവ് ഗാന്ധിയാണുള്ളതെന്നും രാഹുൽ സംവാദത്തിനിടെ പറഞ്ഞു. തനിക്ക് ആരോടും ദേഷ്യമില്ല. പിതാവിനെ വധിച്ചവരോട് പോലും ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ വധിച്ച എൽ.ടി.ടി.ഇ അംഗങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്‍റെ മറുപടി.

തനിക്ക് ആരോടും ദേഷ്യമില്ലെന്ന് രാഹുൽ പറഞ്ഞു. തനിക്ക് പിതാവിനെ നഷ്ടമായി. അത് ഏറെ പ്രയാസകരമായ സമയമായിരുന്നു. ഹൃദയം മുറിച്ചെടുത്ത പോലെയുള്ള അനുഭവമായിരുന്നു. അസഹനീയമായ വേദനയായിരുന്നു. എന്നാൽ, ഞാൻ ദേഷ്യപ്പെട്ടില്ല. എനിക്ക് വിദ്വേഷവും തോന്നിയില്ല. ഞാൻ എല്ലാം ക്ഷമിച്ചു -രാഹുൽ പറഞ്ഞു.

രാഹുലിന്‍റെ കയ്യിൽനിന്ന്​ ഓ​ട്ടോഗ്രാഫ്​ വാങ്ങിയ പെൺകുട്ടി സന്തോഷംകൊണ്ട്​ തുള്ളിച്ചാടുന്ന വീഡിയോയും ട്വിറ്ററിൽ ട്രെൻഡിങ്ങായിയിരുന്നു. 'ഇദ്ദേഹത്തിന്​ മാത്രമാണ്​ രാജ്യത്തിന്‍റെ മുറിവ്​ ഉണക്കാനാവുക'-ഒരാൾ ട്വിറ്ററിൽ കുറിച്ചു. 'ബി.ജെ.പിയുടെ ​െഎ.ടി സെൽ പോലും ഈ യാഥാർഥ്യത്തിന്​ മുന്നിൽ തോറ്റുപോകും'-മറ്റൊരാൾ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.