ന്യൂഡൽഹി: കഴിഞ്ഞ ദിവസം ജയ്പൂർ മഹാറാണി കോളജിലെ വിദ്യാർഥികളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംവദിക്കുകയുണ്ടായി. സൗന്ദര്യ പരിരക്ഷണം, ഇഷ്ടപ്പെട്ട ഭക്ഷണം എന്നിവയടക്കമുള്ള ചോദ്യങ്ങളായിരുന്നു രാഹുലിനോട് വിദ്യാർഥികൾ ചോദിച്ചത്. വയസ് 50 കഴിഞ്ഞിട്ടും ബാച്‍ലറായി തുടരുന്നതിന്റെ കാരണമായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് രാഹുലിന് കൃത്യമായ മറുപടിയുണ്ടായിരുന്നു. തന്റെ ജീവിതം കോൺഗ്രസുമായി കെട്ടുപിണഞ്ഞുകിടക്കുകയാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. നിങ്ങളെ കാണാൻ നല്ല സ്മാർട്ട് ആണ്. എന്നാൽ വിവാഹത്തെകുറിച്ച് ചിന്തിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു വിദ്യാർഥിനിയുടെ ചോദ്യം. ''ഞാനെന്റെ ജോലിയുമായും കോൺഗ്രസുമായും പൂർണമായും കെട്ടുപിണഞ്ഞുകിടക്കുകയാണ്.''-രാഹുൽ പറഞ്ഞു.
ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ കൈപ്പയും പീച്ച് പഴവും ചീരയും ഒഴികെയുള്ള എല്ലാം ഇഷ്ടമാണെന്നു രാഹുൽ പറഞ്ഞു. ഇഷ്ടപ്പെട്ട സ്ഥലത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇതുവരെ പോകാത്ത എല്ലായിടവും എന്നായിരുന്നു മറുപടി. സ്ഥലങ്ങൾ കാണാൻ തനിക്ക് വലിയ ഇഷ്ടമാണെന്നും രാഹുൽ സൂചിപ്പിച്ചു. സ്കിൻ കെയറിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. മുഖത്ത് ക്രീമോ സോപ്പോ ഉപയോഗിക്കാറില്ലെന്നും വെള്ളം ഉപയോഗിച്ച് കഴുകുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരപോരാട്ടത്തിൽ സ്‍ത്രീകളുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് പിന്നീട് രാഹുൽ ഗാന്ധി വിശദീകരിച്ചു. സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കേണ്ടത് അനിവാര്യമാണെന്നും സ്ത്രീകളോടുള്ള സമൂഹത്തിന്റെ വിവേചനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി. ചർച്ച പിന്നീട് ജാതി സെൻസസിലേക്ക് നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.