ജയ്പുർ: രാജസ്ഥാനിൽ വാഹനാപകടത്തിൽ മൂന്ന് സൈനികർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുറാത്ത്നഗർ ജില്ലയിലെ രാജിയസർ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടം.
വാഹനം മറിഞ്ഞതോടെ തീപിടിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിക്കാൻ കാരണം. ജിപ്സി മറിയുകയും തീപിടിക്കുകയുമായിരുന്നു. അഞ്ചുസൈനികൾ ഉടൻ തന്നെ വാഹനത്തിൽനിന്ന് പുറത്തുകടന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരാണ് മരിച്ചതെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ വിക്രം തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.