ഗൂഡല്ലൂർ: തമിഴ്നാട്ടിൽ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗൺ നീട്ടി സർക്കാർ ഉത്തരവിറക്കി. കൂടുതൽ ആളുകൾ ചേരുന്ന സ്ഥലങ്ങളിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങൾ തുറക്കരുതെന്നാണ് ഉത്തരവ്. തിങ്കളാഴ്ച രാവിലെ വരെ ഏർപ്പെടുത്തിയ ലോക്ഡൗൺ ആഗസ്റ്റ് 23 രാവിലെ ആറ് വരെ തുടരും.
അതേസമയം, മെഡിക്കൽ, നഴ്സിങ് ക്ലാസുകൾ ആഗസ്റ്റ് 15ന് തുടങ്ങും. ഓൺലൈൻ പഠനം കുട്ടികളുടെ മനോനില ബാധിക്കുന്നതായും പലർക്കും പഠനം കൃത്യമായി ലഭ്യമാവാത്ത സാഹചര്യത്തിൽ ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ മാത്രമാണ് തുടങ്ങുകയെന്നും അധികൃതർ വ്യക്തമാക്കി.
മറ്റ് നിയന്ത്രണങ്ങൾ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് ജില്ല ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.