ഉത്തരാഖണ്ഡ്: ദീപാവലിക്ക് മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി കേദാർനാഥ് ധാമിലെത്തി. ഹിമാചൽ പ്രദേശിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചത്.
പ്രാർഥനക്കു ശേഷം കേദാർനാഥ് റോപ് വേ പ്രൊജക്ട് ഉദ്ഘാടനം ചെയ്യും. ശേഷം മന്ദാകിനി അഷ്ടപഥ്,സരസ്വതി അഷ്ടപഥ് തുടങ്ങിയ പദ്ധതികളുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തും.
ബദരീനാഥും സന്ദർശിക്കും. കേദാർനാഥും ബദരീനാഥും പുണ്യസ്ഥലങ്ങളാണ്. സിഖ് ആരാധനാലയമായ ഹേമകുണ്ഠ് സാഹിബ് ഏറെ ബഹുമാനിക്കപ്പെടുന്ന ഒന്നാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് മോദി അവസാനമായി ഇവിടം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.