തമിഴ്നാട് എം.പിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്; 32 കോടിയും 28 കോടിയുടെ സ്വർണവും പിടിച്ചെടുത്തു

ന്യൂഡൽഹി: ഡി.എം.കെ എം.പി എസ്. ജഗത്രാക്ഷകന്റെ വീട്ടിൽ ഉൾപ്പെടെ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. 32 കോടി രൂപ പണമായും 28 കോടിയുടെ സ്വർണവും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. ആരക്കോണം എം.പിയായ ജഗത്രാക്ഷകനുമായി ബന്ധമുള്ളത് അടക്കം രണ്ട് ബിസിനസ് ഗ്രൂപ്പുകളുടെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

ജഗത്രക്ഷകന്‍റെയും സവീത ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട നൂറോളം സ്ഥലങ്ങളിൽ ഒരാഴ്ച നീണ്ട പരിശോധനയാണ് നടത്തിയത്.

ഒരാഴ്ച നീണ്ട പരിശോധനയിൽ ആകെ 400 കോടിയുടെ കണക്കിൽപ്പെടാത്ത ഫീസ് രസീതുകളും ഡിസ്റ്റിലറി ബിസിനസിൽ 500 കോടിയുടെ വ്യാജ ചെലവും ട്രസ്റ്റുകളിൽ നിന്ന് 300 കോടി രൂപ വകമാറ്റിയതും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

അതേസമയം, റെയ്ഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തുവന്നു. സ്വതന്ത്ര അന്വേഷണ ഏജൻസികളെ ​ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഡി.എം.കെ എം.പിയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡ് എന്ന് സ്റ്റാലിൻ പറഞ്ഞു.

Tags:    
News Summary - Income Tax Department raids Tamil Nadu MP's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.