ചെന്നൈ: എ.െഎ.എ.ഡി.എം.കെ നേതാവ് ശശികലയുടെയും പാർട്ടി നേതാക്കളുടെയും അനധികൃത സമ്പാദ്യം തേടിയിറങ്ങിയ ആദായനികുതി വകുപ്പ് ഒടുവിൽ പോയസ് ഗാർഡനിലുമെത്തി. അന്തരിച്ച മുൻ മുഖ്യമന്തി ജയലളിതയുടെ വസതിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തിയത്. പോയസ് ഗാർഡനിൽ ശശികല ഉപയോഗിച്ച രണ്ടു മുറികളിലും ജയലളിതയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എസ് പൂങ്കുന്ദ്രെൻറ മുറിയിലുമാണ് പരിശോധന നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റിടങ്ങളിൽ പരിശോധന നടത്തിയിട്ടില്ല.
അഴിമതിക്കേസിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ജയിലിൽപോകും വരെ ഇൗ വീട്ടിലായിരുന്നു ശശികല താമസിച്ചത്. ശശികലയുടെ ഇടപാടുകളെ കുറിച്ച് സൂചന നൽകുമെന്ന് കരുതുന്ന ഒരു ലാപ്ടോപ്, ഡെസ്ക്ടോപ് കമ്പ്യൂട്ടർ, നാല് പെൻൈഡ്രെവുകൾ എന്നിവ പോയസ് ഗാർഡനിൽനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ചു ദിവസമായി തുടരുന്ന റെയ്ഡിൽ ശശികലയുടെ ബന്ധുക്കളുടെയുൾപെടെ 187 കേന്ദ്രങ്ങളിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ അരിച്ചുപെറുക്കിയത്. ജയ ടി.വിയിലും റെയ്ഡ് നടന്നു. 1430 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.