ഇന്ത്യയിൽ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും ദലിതർക്കുമെതിരെ ആക്രമണങ്ങൾ വർധിച്ചതായി സൗത്ത് ഏഷ്യൻ മൈനോരിറ്റി റിപ്പോർട്ട്. പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന് പിന്നാലെ ഇന്ത്യ മുസ്ലിംകൾക്ക് അപകടമായ പ്രദേശമായെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്താൻ, ബംഗ്ലദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനും പൗര സ്വാതന്ത്രത്തിനും വേണ്ടി നിലകൊള്ളുന്ന എൻ.ജി.ഒ സംഘടനയുടേതാണ് റിപ്പോർട്ട്
2019 ഡിസംബറിൽ സി.എ.എ നിലവിൽ വന്നത് മുസ്ലിംകളുടെ ജീവിതം ദുഷ്കരമാക്കി. 2014ൽ ദേശീയ തലത്തിൽ ബി.ജെ.പി അധികാരമേറ്റത് മതന്യൂനപക്ഷങ്ങൾക്കും അവശ വിഭാഗങ്ങൾക്കുമെതിരെ ആക്രമണം വർധിപ്പിച്ചു. മുസ്ലിംകൾ ക്രിസ്ത്യാനികൾ ദളിതർ അടക്കമുള്ളവർക്കെതിരെ ആൾകൂട്ട ആക്രമണങ്ങൾ വർധിച്ചു.
വർധിച്ച ഭൂരിപക്ഷത്തോടെയുള്ള ബി.ജെ.പിയുടെ അധികാരത്തിലേക്കുള്ള മടങ്ങി വരവ് കാര്യങ്ങൾ സങ്കീർണമാക്കിയതായും പശുസംരക്ഷണമെന്ന പേരിലുള്ള നിയമങ്ങൾ മുസ്ലിംകളെയും ദലിതരെയും പാർശ്വവൽക്കരിക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, പ്രതിഷേധക്കാർ എന്നിവർക്കെതിരെ ആക്രമണങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.