വീണ്ടും ഒരു കോടി പിന്നിട്ട് രാജ്യത്തെ പ്രതിദിന വാക്സിനേഷൻ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന വാക്സിനേഷൻ അഞ്ച് ദിവസത്തിനിടെ വീണ്ടും ഒരു കോടി പിന്നിട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറു വരെ 1.09 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. രാജ്യത്തെ ഏറ്റവുമുയർന്ന പ്രതിദിന കുത്തിവെപ്പാണിത്.

ആഗസ്റ്റ് 27ന് 1,08,99,699 പേർക്ക് കുത്തിവെപ്പ് നൽകിയിരുന്നു. കോവിഡിനെതിരെ ഇന്ത്യ അടിയുറച്ച പോരാട്ടമാണ് നടത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.


സംസ്ഥാനങ്ങൾക്കായി ആകെ 64.36 കോടി ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. 14.94 ലക്ഷം ഡോസ് കൂടി ഉടൻ നൽകും. 

Tags:    
News Summary - India again administers 1 crore vaccinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.