ന്യൂഡൽഹി: ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിെൻറ ബാലാകോെട്ട താവളം തകർത്തതിന്, ഇന്ത ്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിക്കൊണ്ടാണ് പാകിസ്താൻ പ് രതികരിച്ചതെന്ന് കേന്ദ്രസർക്കാർ. രാവിലെ നടന്ന ഉത്കണ്ഠാഭരിതമായ സംഭവവികാസങ ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഒൗദ്യോഗിക വിശദീകരണം നൽക ിയത്.
ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം നൽകിയതുപോലെ എഴുതി തയാറാക്കി പ്രസ്താവന നൽകുകയാണ് ചെയ്തത്. വ്യോമസേന വൈസ് മാർഷൽ ആർ.ജി.കെ. കപൂറും ഒപ്പമുണ്ടായിരുന്നു.
ചോദ്യങ്ങൾക്കു മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കി അദ്ദേഹം നൽകിയ പ്രസ്താവനയുടെ പൂർണരൂപം: ജയ്ശെ മുഹമ്മദ് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുന്നുവെന്ന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പാകിസ്താനിലെ അവരുടെ പരിശീലന കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ഭീകര പ്രതിരോധ നടപടിയെക്കുറിച്ച് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
വ്യോമസേനയെ ഉപേയാഗിച്ച് രാവിലെ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ടുകൊണ്ടാണ് ഇൗ ഭീകര പ്രതിരോധ നടപടിയോട് പാകിസ്താൻ പ്രതികരിച്ചത്. തികഞ്ഞ ജാഗ്രതയും സജ്ജതയും വഴി പാകിസ്താെൻറ ശ്രമങ്ങൾ വിജയകരമായി പരാജയപ്പെടുത്തി.
പാകിസ്താൻ വ്യോമസേനയെ തിരിച്ചറിഞ്ഞ് ഇന്ത്യൻ വ്യോമസേന ഉടനടി തിരിച്ചടിച്ചു. ഇൗ വ്യോമ ഏറ്റുമുട്ടലിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ബൈസൺ വിമാനം പാകിസ്താൻ വ്യോമസേനയുടെ പോർവിമാനം വെടിവെച്ചുവീഴ്ത്തി. അത് പാകിസ്താെൻറ ഭാഗത്ത് ആകാശത്തുനിന്ന് താഴേക്കുവീഴുന്നത് കരസേന കണ്ടിട്ടുണ്ട്. ഇൗ ഏറ്റുമുട്ടലിൽ നിർഭാഗ്യകരമെന്നു പറയെട്ട, നമുക്ക് ഒരു മിഗ്-21 വിമാനം നഷ്ടമായി. പൈലറ്റിനെ കാണാനില്ല. പാകിസ്താെൻറ കസ്റ്റഡിയിലുണ്ടെന്ന് അവർ അവകാശപ്പെട്ടിട്ടുണ്ട്. വസ്തുതകൾ നാം വിലയിരുത്തി വരുകയാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.