ടോക്യോ: ഇന്ത്യയെ ലോകത്തെ തുറന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജപ്പാനിലെ വ്യവസായികളെ ക്ഷണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുല്യമായ അവസരങ്ങളുടെ നാടാണ് ഇന്ത്യ. രാജ്യത്തിെൻറ വികസനത്തിന് ഗണ്യമായ വരുമാനം ആവശ്യമുണ്ട്. ഇന്ത്യയെ ലോകത്തെ തുറന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യമാക്കുന്നതിന് വേണ്ടി പരിഷ്കരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ജപ്പാെൻറ ആശങ്കകൾ പരിഹരിക്കുമെന്നും മോദി പറഞ്ഞു.
മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ ചക്രവർത്തി അകിതോയുമായും പ്രധാനമന്ത്രി ഷിൻസോ അബെയുമായും കൂടിക്കാഴ്ച നടത്തി. ആണവക്കരാർ രൂപീകരണമാണ് കൂടിക്കാഴ്ചയുടെ പ്രധാനലക്ഷ്യം. ആണവ റിയാക്ടറുകൾ, ആണവ ഇന്ധനം, സാേങ്കതിക വിദ്യ എന്നിവ കൈമാറുന്നതാണ് കരാർ. ആണവ കരാറിന് ജപ്പാൻ പാർലമെൻറ് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഒരു വർഷം മുമ്പ് കരാർ സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും ധാരണയിലെത്തിയിരുന്നുവെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ആണവ റിയാക്ടറുകൾ നിർമിക്കുന്നതിനെ കുറിച്ച് ജപ്പാനിലെ തൊഷിബ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റിങ്ങ്ഹൗസ് ഇലക്ട്രിക് എന്ന അമേരിക്ക ആസ്ഥാനമായ കമ്പനിയുമായി ഇന്ത്യ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. തെക്കൻ ന്യൂഡൽഹിയിൽ ആറു ആണവ റിയാക്ടറുകൾ നിർമിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. 2032 ആകുേമ്പാഴേക്കും ഇന്ത്യയുടെ ആണവശേഷി 10 മടങ്ങ് വർധിപ്പിക്കുകയാണ് ലക്ഷ്യം.
നീണ്ട ചർച്ചകൾക്ക് ശേഷമാണ് ആണവനിർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത ഇന്ത്യയുമായി ആണവ കരാറിന് ജപ്പാൻ തയാറായത്. ആണവായുധ പ്രയോഗത്തിനിരയായ ഏക രാജ്യമായ ജപ്പാൻ ഇനി ആണവ പരീക്ഷണം നടത്തില്ലെന്ന ഉറപ്പ് ഇന്ത്യയിൽ നിന്ന് ലഭിച്ചതിനെതുടർന്നാണ് കരാറിന് തയ്യാറായത്. ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കിൽ ജപ്പാൻ കരാറിൽ നിന്ന് പിൻവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.